1952 ലെ ഹെൽസിങ്കി ഒളിംപിക്സിൽ കെ ഡി യാദവെന്ന വ്യക്തിയിലൂടെയാണ് ഒളിംപിക്സിലെ വ്യക്തിഗതമെഡലെന്ന സ്വപ്നം നാം സാക്ഷാത്കരിച്ചത് . അവിടെ ലഭിച്ച 2 മെഡലിൽ നിന്നും 2021 ലെ 7 മെഡലിലേക്കുള്ള ദൂരം ഒരു പക്ഷെ നമുക്ക് ആയാസം നിറഞ്ഞതാവണം . 1980 നു ശേഷം മറ്റു രാജ്യങ്ങളും ഹോക്കി പഠിക്കുവാൻ തുടങ്ങിയതിനാൽ ഏറെക്കാലമായി നാം കയ്യടക്കിവച്ചിരുന്ന ഹോക്കിയിലെ ആധിപത്യവും തല്ക്കാലം അവിടെ അവസാനിച്ചു. നവീൻ പട്നായിക്കിന്റെ നേതൃത്വത്തിലുള്ള ഒഡിഷ ഗവൺമെന്റിന്റെ സ്പോൺസർഷിപ്പിൽ മലയാളിയായ ശ്രീജേഷിന്റെ മികവിൽ മിടുക്കരായ ഇന്ത്യൻ ഹോക്കി പട ഇത്തവണ നേടിയെടുത്ത ഈ വെങ്കല മെഡലിന് അതുകൊണ്ടുതന്നെ സ്വർണ്ണത്തിനേക്കാൾ ശോഭയുണ്ട്.
ടോക്കിയോ ഒളിംപിക്സിലെ 7 മെഡൽ ജേതാക്കളിൽ പലരും പട്ടിണിയും കഷ്ടപ്പാടും നിറഞ്ഞ ബാല്യത്തിന്റെ നടുവിലും അവനവന്റെ നിശ്ചയധാർട്യത്തിന്റെ കരുത്തുമായി കുതിപ്പ്നടത്തിയവരാണ്. വനിതാ ഹോക്കിയിലെ ഒരംഗത്തിന്റെ വീടിനുമുന്പിൽ 2021 ലും ജാതിപ്പേര് പറഞ്ഞു ആക്ഷേപിച്ച ‘സവർണ്ണ ‘ മനസുകളുടെ ഇടയിൽ നിന്നും നിങ്ങൾ ഇനിയും പരിഭ്രാന്തരാകരുത് . ക്രിക്കറ്റിനെ പോലെ ‘ഗ്ലാമർ’ തീരെ ഇല്ലെങ്കിലും , മീഡിയയുടെ വാഴ്ത്തലുകൾ അധികം ലഭിച്ചില്ലെങ്കിലും ഇവയെല്ലാം അവഗണിച്ചു.
2024 ലെ പാരീസ് ഒളിംപിക്സിൽ ടോക്കിയോയിലെ ഒറ്റ നമ്പറിൽ നിന്നും 2 അക്കമുള്ള മെഡൽ നിലവാരത്തിലേക്ക് കരുത്തോടെ മുൻപോട്ടുപോകുവാൻ കഴിയട്ടെ എന്ന് 138 കോടി ജനങ്ങൾക്ക് പ്രതീക്ഷിക്കാം. ആണവസ്‌ഫോടനത്തിൽ തകർന്നടിഞ്ഞെങ്കിലും അതിജീവനത്തിന്റെ പാഠങ്ങൾ നമുക്ക് കാണിച്ചുതന്ന, ഈ മഹാമാരിക്കാലത്തും രാജ്യത്തിൻറെ അതിർത്തികൾ ലോകത്തിനു മുൻപിൽ തുറന്നുകൊടുത്ത ജപ്പാനിൽ നിന്നും ഇതിലും വലിയ എന്ത് ഇച്ഛാശക്തിയുടെ പാഠങ്ങളാണ് ലോകജനത പഠിക്കേണ്ടതല്ലേ ?