പ്രപഞ്ച വർണ്ണ വിസ്മയങ്ങളേകിടും കണ്ണിൻ കൃഷ്ണമണിക്കു നിറം കറുപ്പ്.

സ്വച്ഛശാന്ത നിദ്രയേകും രാവിൻ നിറവും കറുപ്പ് .

ആദ്യാക്ഷരങ്ങൾ എഴുതിപ്പഠിച്ചതും കറുപ്പ് നിറമേറും കുഞ്ഞുസ്ലേറ്റിൽ .

ക്ഷണികമാം ജീവിത സായാഹ്‌നമരികെന്റെ ചങ്ങാതിയെന്നു ചൊല്ലുന്നു മുടിനാരിഴകളിൽ പരിഹാസമായ് നമ്മെ തുറിച്ചുനോക്കിടും വെളുപ്പ് .

പ്രാണവായുവേകിടും പ്രകൃതിയെ വെട്ടി നിരത്തി ‘വെളുപ്പിക്കുന്നു ‘ വിളറിവെളുത്ത മനുഷ്യൻ.