ഖസാക്കിനും മാധവിക്കുട്ടിക്കുമൊപ്പം ഫിൻലൻഡിലെ കാടിൻ്റെ വന്യതയിലെ ‘എൻ്റെ ലോകം’

(മനോരമ ട്രാവലറിൽ പ്രസിദ്ധീകരിച്ചത്…. )

 
 
ഒരു പക്ഷെ ഈ രാജ്യം ഒരു പെണ്ണിന് നൽകുന്ന സുരക്ഷിതത്വം ആണോ, അതോ എന്നിലുള്ള അടങ്ങാത്ത അഭിവാഞ്ഛയായിരുന്നുവൊ , അതോ എൻ്റെ ഭ്രാന്തുകൾക്കു കൂട്ടുനിൽക്കുന്ന എൻ്റെ കൂട്ടുകാരനാണോ ഈ ‘സാഹസികതയ്ക്കു’ പ്രേരിപ്പിച്ചത് എന്ന് അറിയില്ല . ഫിന്നിഷ് കാടുകളിലെ സമ്മർവീടുകളിലെ ‘നിശബ്ദതയുടെ വീർപ്പുമുട്ടലിനെ’ ഈ നാട്ടുകാരെ പോലെ ഞാനും സ്നേഹിച്ചുതുടങ്ങിയിരിക്കണം ! ഹെൽസിങ്കിയിൽ നിന്നും 120 കിലോമീറ്റർ അകലെയുള്ള കാട്ടിൽ മരങ്ങളോടും, പകൽക്കിനാവുകളോടും ,പിന്നെ ചില പുസ്തകങ്ങളോടും ഒറ്റയ്ക്ക് , നിശബ്ദമായി സംവദിച്ചുകൊണ്ട് ഞാൻ നെയ്തെടുത്ത സാങ്കല്പികലോകത്തെ വേറിട്ട ദിനങ്ങൾ …..
 
സന്ധ്യാസമയങ്ങളിൽ ചാഞ്ചാടുന്നത് കാണുമ്പോൾ എന്തിനോവേണ്ടി അനാവശ്യത്വര പിടിച്ച മനസിനെ ശാന്തയാക്കിയിരുന്നു . ആധുനികത കുത്തിനിറച്ച നദിക്കരയിലെ കസേരകളിൽ മനസ് ശാന്തമാകുമ്പോൾ, പുഴയിലെ നീല ജലത്തിൽ മിന്നിമായുന്ന ഇത്തിരിപ്പോന്ന മീനുകൾ ജലപ്പരപ്പിൽ വലിയ വൃത്തങ്ങൾ വരച്ചു വന്നുപോയിരുന്നു. സംശയദൃഷ്ടിയോടെ എൻ്റെ നേരെ ചീറിപാഞ്ഞുവന്ന വലിയ താറാവുകൾ പോലുള്ള ഹംസങ്ങൾ , അവരുടെ സ്വർഗ്ഗത്തിലെകട്ടുറുമ്പായ, ഈയുള്ളവളുടെ നിസ്സഹായത കണ്ടതിനാലാവാം ‘പെരുമാറാതെ’ വിട്ടുകളഞ്ഞത് . ഫിന്നിഷ് സൗണ ബാത്തും , ഗ്രില്ല് ചെയ്ത മാംസത്തിന്റെ തീവ്രമായ ഗന്ധവും, കാട്ടുവാസത്തെ നേരമ്പോക്കിന് ആക്കമേകി.
എന്നിരുന്നാലും ആ കുഞ്ഞു പുഴയുടെ ഓരം പറ്റി അങ്ങ് ദൂരെ ദൈവങ്ങൾ കുടിയേറി പാർക്കുന്ന നീലാകാശത്തെ അറബിക്കടലിൽ വെള്ളപായ്കപ്പലോടിക്കുന്ന മേഘങ്ങളിലേക്കു മണിക്കൂറുകളോളംകണ്ണുകൾ ഉടക്കിയിരുന്നു ഓർമതൂവലിലൂടെ ഞാൻ ഒഴുകിയ പ്രയാണങ്ങൾ തന്നെ ഈ കാട്ടുവാസത്തിലെ ഏറ്റവും ആനന്ദമേകിയ നിമിഷങ്ങൾ!
 
ഖസാക്കിലെ നൈസാമലിയും അള്ളാപ്പിച്ചാമൊല്ലാക്കയും ഷെയ്ക്കിന്റെ പ്രേതവും, ചിതലിമലയും, രാജാവിന്റെ പള്ളിയും, ദൈവപ്പുരയും, പോതി കുടിപാർക്കുന്ന പുളിങ്കൊമ്പും എന്റെ ഏകാന്ത വാസത്തെ ആദ്യമൊന്നു ഭയപ്പെടുത്തിയെങ്കിലും പിന്നീട് ഞാൻ അവരോടൊപ്പം പാലക്കാടൻ അതിർത്തിയിലെ ആ അപരിഷ്കൃത ഗ്രാമത്തിലേക്ക് യാത്ര തിരിച്ചു. പരിഷ്ക്കാരം തൊട്ടു തീണ്ടാത്ത, ഓരോ കഥാപാത്രത്തിലൂടെയും ഞാൻ തിടുക്കത്തിൽ സഞ്ചരിക്കുവാൻ ശ്രമിച്ചു ..എന്റെ മുന്നിലെ നിശ്ചലമായ കാട്ടിലെ പൈൻ മരങ്ങൾ , കാറ്റ് ചൂളം കുത്തുന്ന കരിമ്പനകളായി ..അകലങ്ങളിലെ ക്രിസ്തുമസ് മരക്കൂട്ടങ്ങൾ ചിതലിമലയായി…തുമ്പികൾ പറന്നെത്തിയില്ലെങ്കിലും ഒരു തുമ്പിയെ എങ്കിലും മോഹിച്ചുകൊണ്ടു അപ്പുക്കിളിയും ഇടയ്ക്കിടെ ഓടിച്ചാടി വന്നിരിക്കണം …..

തടിയിൽ പണിതീർത്ത പഴയ വീടും , പ്രകൃതിയുടെ സൗന്ദര്യം തൊട്ടെടുത്ത ചുവർ ചിത്രങ്ങളും ഭൂതകാല സ്മരണ ഉണർത്തിയിരുന്നു . വെപ്രാളം പിടിച്ചോടുന്ന മാനും, ഇത്തിരിപ്പോന്ന മുയലുകളും സന്ധ്യാസമയങ്ങളിൽ ചാഞ്ചാടുന്നത് കാണുമ്പോൾ എന്തിനോവേണ്ടി അനാവശ്യത്വര പിടിച്ച മനസിനെ ശാന്തയാക്കിയിരുന്നു . ആധുനികത കുത്തിനിറച്ച നദിക്കരയിലെ കസേരകളിൽ മനസ് ശാന്തമാകുമ്പോൾ, പുഴയിലെ നീല ജലത്തിൽ മിന്നിമായുന്ന ഇത്തിരിപ്പോന്ന മീനുകൾ ജലപ്പരപ്പിൽ വലിയ വൃത്തങ്ങൾ വരച്ചു വന്നുപോയിരുന്നു. സംശയദൃഷ്ടിയോടെ എൻ്റെ നേരെ ചീറിപാഞ്ഞുവന്ന വലിയ താറാവുകൾ പോലുള്ള ഹംസങ്ങൾ , അവരുടെ സ്വർഗ്ഗത്തിലെകട്ടുറുമ്പായ, ഈയുള്ളവളുടെ നിസ്സഹായത കണ്ടതിനാലാവാം ‘പെരുമാറാതെ’ വിട്ടുകളഞ്ഞത് . ഫിന്നിഷ് സൗണ ബാത്തും , ഗ്രില്ല് ചെയ്ത മാംസത്തിന്റെ തീവ്രമായ ഗന്ധവും, കാട്ടുവാസത്തെ നേരമ്പോക്കിന് ആക്കമേകി.

ഇടയ്ക്കിടക്ക് മാധവിക്കുട്ടിയും അവരിലേ പെണ്ണിന്റെ ആത്മധൈര്യവും എനിക്ക് ആവേശം നൽകിയിരിക്കണം. എൻ്റെ കൺപീലിത്തുമ്പുകളിൽ നിന്നും താഴേക്ക് ഇറ്റുവീണു ചിന്നിച്ചിതറി ഇല്ലാതാവാൻ വെമ്പുന്ന നീർകണങ്ങളെ ഒരു പുതുമഴയാക്കുവാനും , എൻ്റെ കാലുകളിൽ പതിച്ച കാരമുള്ളുകളെ അരശിൻപൂക്കളാക്കുവാനും പ്രേരിപ്പിക്കുന്ന ചില നല്ല സുഹൃദ് ബന്ധങ്ങളും എന്റെ ആത്മാവിലെ നീർമാതളങ്ങളിൽ സ്പർശിച്ചു കടന്നു പോയിരിക്കണം …
എന്നിരുന്നാലും ആ കുഞ്ഞു പുഴയുടെ ഓരം പറ്റി അങ്ങ് ദൂരെ ദൈവങ്ങൾ കുടിയേറി പാർക്കുന്ന നീലാകാശത്തെ അറബിക്കടലിൽ വെള്ളപായ്കപ്പലോടിക്കുന്ന മേഘങ്ങളിലേക്കു മണിക്കൂറുകളോളംകണ്ണുകൾ ഉടക്കിയിരുന്നു ഓർമതൂവലിലൂടെ ഞാൻ ഒഴുകിയ പ്രയാണങ്ങൾ തന്നെ ഈ കാട്ടുവാസത്തിലെ ഏറ്റവും ആനന്ദമേകിയ നിമിഷങ്ങൾ!

 

 

 

   

 VanithaOnlineLink