സ്‌കാൻഡിനേവിയൻ രാജ്യങ്ങളിലെ ലൂസിയ ദിനം 

(മനോരമന്യൂസ് T V യിൽ അവതരിപ്പിച്ചത് …)

 

PARADE1

PARADE2

PARADE3

 

ക്രിസ്തുമസിന്റെ തുടക്കം അറിയിച്ചുകൊണ്ട്  സ്കാന്ഡിനേവിയൻ രാജ്യങ്ങളിലും ഇറ്റലിയിലും കൊണ്ടാടുന്ന ആഘോഷമാണ് ലൂസിയ ദിനം . ഈ ഉത്സവം സ്കാൻഡിനേവിയയിലെ ക്രിസ്മസ് സീസണിന്റെ ആരംഭം കുറിക്കുന്നു.ഫിന്ലാന്ഡിലെ സ്വീഡിഷ്  വംശജരുടെ ഇടയിലാണ് ഈ ആഘോഷങ്ങൾക്ക് കൂടുതൽ പ്രചാരം.   എല്ലാ വർഷവും ഡിസംബർ 13 നാണ്‌ ആഘോഷം. നാലാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഇറ്റാലിയൻ രക്തസാക്ഷിയാണ്  സെന്റ് ലൂസിയ.  പ്രകാശത്തിന്റെ ഉത്സവമായും  ഇത് ആഘോഷിക്കപ്പെടുന്നു. വർഷത്തിലെ ഏറ്റവും ഇരുണ്ട സമയത്ത് ഈ ആഘോഷം കൂടുതൽ പ്രത്യാശയും വെളിച്ചവും ജനങ്ങളിലേക്ക് എത്തിക്കുന്നുവെന്നാണ് വിശ്വാസം.
 

 

സ്കാൻഡിനേവിയൻ രാജ്യങ്ങളിൽ , ഓരോ പട്ടണവും,  സ്വന്തം സെന്റ് ലൂസിയയെ എല്ലാ വർഷവും  തിരഞ്ഞെടുക്കുന്നു. സെന്റ് ലൂസിയ നയിക്കുന്ന ഒരു ഘോഷയാത്രയോടെയാണ് ആഘോഷങ്ങൾ ആരംഭിക്കുന്നത്.  ഹെൽസിങ്കി കത്തീഡ്രലിൽ ലൂസിയയെ കിരീടമണിയിച്ചതിനു ശേഷമാണ് നഗരത്തിലൂടെയുള്ള ഘോഷയാത്ര . വെളുത്ത വസ്ത്രവും, ചുവന്ന ബെൽറ്റും ,  മെഴുകുതിരികളുടെ കിരീടവും ധരിച്ചാണ് ലൂസിയ ഘോഷയാത്രയിൽ ജനങ്ങളെ അഭിവാദ്യം ചെയ്യുന്നത് . ലൂസിയയെ അനുഗമിച്ചുകൊണ്ടു ,വെളുത്ത വസ്ത്രം ധരിച്ച പെൺകുട്ടികൾ, പരമ്പരാഗത ഗാനങ്ങൾ ആലപിക്കുന്നു. ഈ ചടങ്ങുകൾ ടി വി യിൽ തത്സമയം സംപ്രേക്ഷണം ചെയ്യാറുണ്ട്
കുടുംബങ്ങളിൽ , തങ്ങളുടെ പെൺമക്കളിൽ ഒരാളെ വെള്ള വസ്ത്രം ധരിപ്പിച്ചുകൊണ്ട്,  സെന്റ് ലൂസിയ ദിനം ആചരിക്കുന്നു, കൂടാതെ കുടുംബത്തിലെ മറ്റ് അംഗങ്ങൾക്ക് കാപ്പിയും ബേക്ക് ചെയ്ത പലഹാരങ്ങളും , ജിൻജർ ബിസ്‌ക്കറ്റും  വിളമ്പുന്നു. ഈ പരമ്പരാഗത ഭക്ഷണങ്ങൾ വീടുകളിൽ വരുന്ന സന്ദർശകർക്കും  നൽകുന്നു.
 
ഡിസംബർ 13-ന് ശേഷം ആഴ്ചകളോളം, ലൂസിയ തന്റെ പ്രതീക്ഷയും ആഹ്ളാദവും പ്രചരിപ്പിച്ചുകൊണ്ട്,  വർഷത്തിലെ ഏറ്റവും ഇരുൾ മൂടിയ ദിനങ്ങളിൽ , ആശുപത്രികൾ, അനാഥാലയങ്ങൾ, ഡേകെയർ സെന്ററുകൾ, നഴ്സിംഗ് ഹോമുകൾ എന്നിവ സന്ദർശിക്കുന്നു.

 

 

ManoramaNews Video link

ManoramaOnlinelink