ഈ വൈറസ് ഒരു നിശബ്ദ കൊലയാളിയാണ്. 2019 ൽ ഒരു സുപ്രഭാതത്തിൽ പൊട്ടിപ്പുറപ്പെട്ടതല്ലിത് . മനുഷ്യന്റെ പിറവി മുതൽ ഈ ലോകത്തു നാശം സൃഷ്ടിക്കുന്നു ഈ വൈറസ് . അതിന്റെ പേര് ‘വിശപ്പ്’!

200 കോടിയിലേറെ ജനങ്ങൾ ഭക്ഷണത്തിന്റെ അഭാവം മൂലം യാതന അനുഭവിക്കുന്നു.190 കോടിയോളം ജനങ്ങൾ അമിതഭക്ഷണം കഴിക്കുന്നതുമൂലം കഷ്ടപ്പെടുന്നു. നിർഭാഗ്യവശാൽ പോഷകാഹാര കുറവ് മൂലമുള്ളതിനേക്കാൾ കൂടുതലാണ് അമിതവണ്ണം മൂലമുള്ള മരണം. വിശന്നു വലയുന്ന എല്ലാവർക്കും ആഹാരം കൊടുക്കുവാൻ സാധിച്ചില്ലെങ്കിലും ഭക്ഷണം ചവറ്റുതൊട്ടിയിൽ വലിച്ചെറിയുമ്പോൾ ഒരു പുനർവിചിന്തനം നടത്തുന്നത് നന്ന്! ലോകത്തിന്റെ വിശപ്പുമാറ്റുന്നവർക്കു നൊബേൽ സമ്മാനം കൊടുത്ത തീരുമാനം അഭിന്ദനാർഹം. ഒക്ടോബർ 16 ലോകഭക്ഷ്യദിനം.