രാത്രിമഞ്ഞു മഴ

തലേന്ന് രാത്രിയിൽ തോരാതെ മഞ്ഞു പെയ്യുകയായിരുന്നു! മഞ്ഞു പെയ്യുന്ന രാവുകളും .തണുത്തുറഞ്ഞ ദിനങ്ങളും . ജനാലകളിൽ കൂടി അനന്തതയിലേക്ക് നോക്കി സ്വപ്നം കാണുമ്പോൾ മന്ദഹസിച്ചുകൊണ്ടു നിൽക്കുന്ന മഞ്ഞുപുഷ്പങ്ങൾ ! എവിടെയും മഞ്ഞു മരുഭൂമികൾ!

ക്രിസ്തുമസിന് മുൻപേ മഞ്ഞു കനത്തു പെയ്‌തെങ്കിലും ഇടയ്ക്കു വീണ്ടും താപനില ഉയർന്നിരുന്നു. മഞ്ഞുരുകി എവിടെയും പാതകൾ വഴുക്കലായി തെന്നി കിടക്കുകയായിരുന്നു. എന്നാൽ വീണ്ടും ഇപ്പോൾ മഞ്ഞുമഴ പെയ്തു തുടങ്ങി.

മരങ്ങളുടെ ചില്ലകൾ മഞ്ഞു ഭാരത്താൽ തല കുനിച്ചു നിൽക്കുന്നു. കൊടും തണുപ്പിനാൽ നിർജീവമായ ശിഖിരങ്ങൾ, ഒരു പക്ഷെ വസന്തകാലത്തിനായി ആസക്തിയോടെയുള്ള കാത്തിരുപ്പിലാവും. മരവിച്ചു നിശ്ചലമായ പ്രകൃതിയിൽ ജീവനുണ്ടോയെന്നു പോലും സംശയിച്ചുപോകുന്നു. സന്ധ്യക്ക്‌ ഇടയ്ക്കിടെ മനുഷ്യന്റെ നിഴൽ വെട്ടം കാണുമ്പോൾ പരിഭ്രാന്തരായി തുള്ളിച്ചാടി പോകുന്ന മുയലുകളാണ് ഏക ആശ്വാസം. 

നമ്മൾ മലയാളികൾക്ക് അനുഭവവേദ്യമല്ലാഞ്ഞിട്ടാവാം, ഈ മഞ്ഞിനോടുള്ള പ്രണയം.എന്നാൽ അധികമായാൽ ഈ ‘മഞ്ഞു ഭാരം’ദുഷ്കരം തന്നെ!