പതിവുപോലെ തിരക്കുപിടിച്ച ഒരു പ്രഭാതത്തിൽ വീടിൻ്റെ ജാലകത്തിലൂടെ നോക്കുമ്പോൾ ഞാൻ  കണ്ട കാഴ്ച എന്നെ അദ്ഭുതപ്പെടുത്തിഞങ്ങളുടെ അയൽവാസിയായ ഒരു ഫിന്നിഷ് സുഹൃത്ത്  അദ്ദേഹത്തിന്റെ കാർ റോഡിന്റെ അരികിൽ നിർത്തി താഴെ വീണുകിടന്നിരുന്ന ഒരു കടലാസ് എടുത്തു ഗാർബേജ് ബിന്നിൽ ഇടുന്ന കാഴ്ചയാണ് ഞാൻ കണ്ടത്. ഈ രാജ്യത്തു മാത്രം ചിലപ്പോൾ കാണുവാൻ സാധിക്കുന്ന കാഴ്ച ! ഫിൻലൻഡിലെ ശാന്തസുന്ദരമായ എസ്പൂ നഗരത്തിലാണ് ഞങ്ങൾ
താമസിക്കുന്നത്.


ഭൂവിസ്തൃതിയുടെ 70 ശതമാനവും വനങ്ങളാൽ സമ്പന്നമായ, എവിടെയും പച്ചപ്പട്ടു പുതച്ചു നിൽക്കുന്ന ഒരുമനോഹര രാജ്യമാണ്ഫിൻലൻഡ്‌. ഇവിടുത്തെ വനങ്ങൾതടാകങ്ങൾവായുകുടിവെള്ളം എന്നിവ ആഗോളനിലവാരവുമായി താരതമ്യം ചെയ്യുമ്പോൾ വളരെ ശുദ്ധമാണ്ലോകത്ത്‌ ഏറ്റവും കൂടുതൽ വനങ്ങൾ കൈമുതലായുള്ള രാജ്യങ്ങളിൽ ഒന്നാണിത്ഇവിടുത്തെ കുടിവെള്ളത്തിന്റെ ഗുണമേന്മ എടുത്തു പറയേണ്ടതാണ്. കുടിവെള്ളത്തിനായി പ്രത്യേകം എവിടെയും തിരയേണ്ട ആവശ്യമില്ലിവിടെ . ഈ രാജ്യത്തെവിടെയുമുള്ള ടാപ്പുകളിൽ നിന്നും ലഭിക്കുന്നത് ശുദ്ധമായ കുടിവെള്ളമാണ് . ഒരു സുപ്രഭാതത്തിൽ ഈ ജനത നേടിയെടുത്തതല്ല ഇവയൊന്നും! കൃത്യമായ ആസൂത്രണത്തിലൂടെയും അതുപോലെ തന്നെ സാമൂഹിക പ്രതിബദ്ധത പുലർത്തുന്ന പൗരന്മാരുമാണ് ഈ രാജ്യത്തിന്റെയും പ്രകൃതിയുടെയും നിലനിൽപിന് പിന്നിൽ!


പൊതുസ്ഥലങ്ങൾ വൃത്തിയായി സൂക്ഷിക്കുന്നതിൽ ഫിന്നിഷ്‌കാർക്കുള്ള ഉത്സാഹം എന്നെ വളരെ ആകർഷിച്ചിട്ടുണ്ട്. ഏറ്റവും ചെറിയ സാധനങ്ങൾ പോലും വളരെ കൃത്യമായി  ഗാർബേജ്  ബിന്നുകളിൽ നിക്ഷേപിക്കുവാൻ ശ്രദ്ധിക്കാറുണ്ടിവർ . പൊതുസ്ഥലങ്ങളിൽ ഗാർബേജ് ബിന്നുകൾ സുലഭമായുണ്ട്. പേപ്പർജൈവസമ്മിശ്ര മാലിന്യങ്ങൾ അങ്ങനെ തരം തിരിച്ചുള്ള ബിന്നുകൾ എല്ലായിടത്തും കാണാം.പൊതുജനങ്ങൾ വളരെ ഉത്തരവാദിത്തത്തോടുകൂടി മാലിന്യങ്ങൾ വേർതിരിച്ചു നിക്ഷേപിക്കുന്നു എന്നതാണ്എടുത്തുപറയേണ്ടത്.എവിടേയുംഗാർബേജ്ബിന്നുകൾ  സ്ഥാപിച്ചതുകൊണ്ട്  മാത്രം  പൊതുസ്ഥലങ്ങൾ  വൃത്തിയാകുന്നില്ല.  പൊതുസമൂഹം അത് എത്രമാത്രം  ഉത്തരവാദിത്തത്തോടുകൂടി ദൈനംദിനജീവിതത്തിൽ പ്രാവർത്തികമാക്കുന്നു എന്നതാണ് ഇവിടെ പ്രധാനം!


മാലിന്യസംസ്കരണം എന്ന ‘സംസ്കാരം’

 ഞങ്ങൾ  വീടുകളിൽ  മാലിന്യങ്ങൾ തരംതിരിച്ചാണ് നിക്ഷേപിക്കുന്നത് .പ്ലാസ്റ്റിക്പേപ്പർകാർഡ്ബോർഡ്മെറ്റൽകുപ്പിജൈവ  മാലിന്യങ്ങൾ  എന്നിങ്ങനെ പ്രത്യേകം കവറുകളിൽ തരംതിരിക്കുന്നു. ഓരോ പാർപ്പിടസമുച്ചയങ്ങളിലെയും  പ്രത്യേകമായി സജ്ജീകരിച്ചിരിക്കുന്ന മാലിന്യ കുട്ടകളിൽ ആയിരിക്കും ഇത് നിക്ഷേപിക്കേണ്ടത്. രണ്ടോ മൂന്നോ ദിവസങ്ങൾക്കുള്ളിൽ ഈ മാലിന്യങ്ങൾ വലിയ വാഹനങ്ങളിൽ റീസൈക്ലിങ് സെന്ററുകളിൽ എത്തിക്കുന്നു.ഓരോവിഭാഗം മാലിന്യങ്ങളും തരംതിരിച്ചതനുസരിച്ചു  പ്രത്യേകം  വാഹനങ്ങളിലാവും കൊണ്ടുപോകുന്നത്. 

റീസൈക്കിൾ ചെയ്യുന്ന പ്ലാസ്റ്റിക് വസ്തുക്കൾഗ്ലാസ്കുപ്പി മുതലായവ പുതിയ പ്ലാസ്റ്റിക്ഗ്ലാസ്ഉത്പന്നങ്ങൾ ഉണ്ടാക്കുവാൻ ഉപയോഗിക്കുന്നു.


റീസൈക്കിൾ ചെയ്ത പേപ്പർ, പുതിയ പത്രങ്ങളും ടോയ്‌ലറ്റ്പേപ്പറുകളും , കാർഡ്ബോർഡ്  ,അടുക്കളയിൽ  ഉപയോഗിക്കുന്ന  പേപ്പർ,  റോൾ മുതലായവ ഉണ്ടാക്കുവാനും ഉപയോഗിക്കുന്നുജൈവമാലിന്യങ്ങൾ വളംബയോഗ്യാസ്എന്നിവയ്ക്ക്ഉപയോഗിക്കുന്നു.സമ്മിശ്ര മാലിന്യങ്ങൾ താപോർജ്ജമായും  ഉപയോഗിക്കുന്നു. 

ഉപയോഗശൂന്യമായതും കാലാവധി കഴിഞ്ഞതുമായ മരുന്നുകൾ സാധാരണയായി  ഇവിടെ സമ്മിശ്ര  മാലിന്യങ്ങളിൽ  നിക്ഷേപിക്കുവാൻ പാടില്ലഅത്പ്രത്യേകമായി ഫാർമസികളിൽ ഏല്പിക്കേണ്ടതാണ്.  പ്രവർത്തനരഹിതമായ ഇലക്ട്രോണിക്,  ഇക്ട്രിക്കൽ  സാധനങ്ങൾ ഇടുന്നതിനു ഇലക്ട്രോണിക് ഷോപ്പുകളിൽ പ്രത്യേകം സംവിധാനം ഉണ്ടാവും.

ഇലക്ട്രിക്കൽമാലിന്യങ്ങളിലെ  മെറ്റൽ, പൊതുവെ റീസൈക്കിൾ ചെയ്യാറുണ്ട്.  ഉപയോഗശൂന്യമായ  ബാറ്ററികൾ  ഇടുന്നതിനു  ഷോപ്പുകളിലും  കിയോസ്കുകളിലും  പ്രത്യേകം സംവിധാനം ഉണ്ടാവും. ബാറ്ററികളിൽ നിന്നുമുള്ള മെറ്റൽ റീസൈക്കിൾ ചെയ്യുകയും അപകടസാധ്യതയുള്ള വസ്തുക്കൾ അതീവ ശ്രദ്ധയോടെ കൈകാര്യം ചെയ്യുകയും ചെയ്യുന്നു. അപകട സാധ്യതയുള്ള മാലിന്യങ്ങൾഫ്ലൂറസെന്റ് ലാമ്പുകൾ എന്നിവ ശേഖരിക്കുന്നത്  പ്രത്യേകം സ്ഥലങ്ങളിലാവും. 

ശീതളപാനീയ കുപ്പികളും ബോട്ടിലുകളും സൂപ്പർ മാർക്കറ്റുകളിൽ റീസൈക്കിൾ ചെയ്യുന്നതുവഴി ചിലവാക്കിയ പണത്തിന്റെ  ചെറിയ ശതമാനം നമുക്ക് തിരിച്ചു കിട്ടുന്നു. കുപ്പികളും ബോട്ടിലുകളും ഇവിടെ നിക്ഷേപിക്കുന്നത് പ്രത്യേകം സജ്ജീകരിച്ചിരിക്കുന്ന മെഷീനുകളിലാണ് . 


ലൈബ്രറികളിൽ പുസ്തകങ്ങൾ റീസൈക്കിൾ ചെയ്യുവാൻ പ്രത്യേക വിഭാഗം ഉണ്ടാവും. വായിച്ചു കഴിഞ്ഞതും നമുക്ക് ആവശ്യം ഇല്ലാത്തതുമായ  പുസ്തകങ്ങൾ അവിടെ കൊടുക്കുന്നത് വഴി അത് മറ്റുള്ളവർക്കും പ്രയോജനപ്പെടുന്നു. 

പഴയ തുണിത്തരങ്ങളുടെ  വില്പന വളരെ വിപുലമാണിവിടെ. വസന്തംഗ്രീഷ്മംവർഷം ശിശിരം എന്നിങ്ങനെ എല്ലാ ഋതുകാലങ്ങളിലും അനുയോജ്യമായ പ്രത്യേകം  തുണിത്തരങ്ങൾ ആവശ്യമായതിനാൽ ഫിന്നിഷ് ജനത വളരെ ഉത്സാഹത്തോടുകൂടിയാണ് ഇതിൽ ഭാഗഭാക്കാകുന്നത്.  


അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിനും കാർബൺ നിഗമനം ലഘൂകരിക്കുന്നതിനും വേണ്ടിയുള്ള ഒരു ചെറിയ പടിയായി  കാർ  ഫ്രീ ദിനങ്ങളിൽ ജനങ്ങൾ പങ്കുചേരാറുണ്ട്പല നഗരങ്ങളും പൊതു ഗതാഗതസംവിധാനം ഉപയോഗിക്കുന്നതിനോ സൈക്കിൾ യാത്രക്കോ ജനങ്ങളെ പ്രോത്സാഹിപ്പിയ്ക്കുന്നു.ഈ ദിവസം ഹെൽസിങ്കി മേഖലയിൽ കുറഞ്ഞ നിരക്കിലുള്ള പൊതുഗതാഗത ടിക്കറ്റ് ലഭ്യമാകും.  


നഴ്‌സറി സ്കൂളുകളിലെ പ്രകൃതിസ്നേഹത്തിന്റെ  ബാലപാഠങ്ങൾ


നഴ്‌സറികളിൽ കുട്ടികളെ വെയ്സ്റ്റ് തരം തിരിക്കുന്നതിനും അവ യഥാസ്ഥലങ്ങളിൽ നിക്ഷേപിക്കുന്നതിനും പരിശീലനം നൽകാറുണ്ട്. കുട്ടികൾ വരിവരിയായി നഴ്‌സറികളിൽ നിന്നും കാർഡ്ബോർഡ് വെയിസ്റ്റുകളും  മറ്റും നിക്ഷേപിക്കുവാൻ പോകുന്ന കാഴ്ച രസകരമാണ്. ആഴ്ചയിൽ ഒരു ദിവസം കുട്ടികൾ അദ്ധ്യാപകരുമൊത്തു പ്രകൃതിയെ അടുത്ത് അറിയാൻ ചെറിയ യാത്രകൾ ചെയ്യാറുണ്ട്. മരങ്ങളെയും കിളികളെയും  അണ്ണാറ കണ്ണന്മാരെയും കണ്ട കഥകൾ അവർ വീടുകളിൽ വന്ന്‌ ഉത്സാഹത്തോടെ പറയാറുണ്ട് .അതുപോലെ തന്നെ വിവിധതരം മരങ്ങളുടെ ഇലകളും കായ്കളുമൊക്ക അവർ ശേഖരിക്കാറുണ്ട്.  

വീടുകളിൽ നാം ദിവസവും മാലിന്യ കുട്ടകളിൽ നിക്ഷേപിക്കുന്ന  ജൈവമാലിന്യങ്ങളുടെ കണക്കുകൾ കുട്ടികൾ കളികളിലൂടെ എടുക്കാറുണ്ട്നഴ്‌സറികളിൽ അദ്ധ്യാപകർ അതിന്ടെ ഗുണദോഷങ്ങൾ കുട്ടികളുടെ ഭാഷയിൽ പറഞ്ഞു പഠിപ്പിക്കുന്നു. അതുവഴി ഭക്ഷണസാധനങ്ങൾ അനാവശ്യമായി പാഴാക്കുന്ന പ്രവണത നല്ലതല്ല എന്നുള്ള സന്ദേശം അവർക്കുലഭിക്കുന്നു. ഭക്ഷണം   അല്പം പോലും  പാഴാക്കാതെ ആവശ്യത്തിന് മാത്രം എടുത്തു  കഴിക്കുന്ന ശീലമുള്ള  ഫിന്നിഷ് ജനതയുടെ ബാലപാഠങ്ങൾ ഇങ്ങനെ ആയില്ലെങ്കിലേ അത്ഭുതപ്പെടാനുള്ളൂ!  

ആകർഷകമായപടങ്ങൾവരച്ചും കളികളിലൂടെയും കുട്ടികൾക്ക് മാലിന്യനിർമ്മാർജ്ജനത്തിന്ടെ നല്ലസന്ദേശം പകർന്നു നൽകുന്നു. അതുവഴി മാലിന്യസംസ്കരണത്തിന്ടെ  മാഹാത്മ്യത്തിനു പ്രാധാന്യം കൊടുത്തുകൊണ്ട് അവരെയും ഇതിൽ ഭാഗഭാക്കാക്കുന്നു. 


അക്ഷരാഭ്യാസം തുടങ്ങുന്നതിനു മുൻപേ ഇവർ പരിസ്ഥിതി സംരക്ഷണത്തെപ്പറ്റി ബോധവാന്മാരാകുന്നു.  

ഒരു വയസു മുതൽ ആറു വയസു വരെയുള്ള കുട്ടികളാണ് നഴ്‌സറി സ്കൂളുകളിൽ പഠിക്കുന്നത്. ‘ഗ്രീൻ ഫ്ലാഗ്’ എന്നുളള ആശയം നടപ്പിലാക്കാൻ എല്ലാ നഴ്‌സറികളും ഉത്സാഹം കാണിക്കാറുണ്ട്. എല്ലാ വർഷവും അദ്ധ്യാപകർ പുതിയ ആശയങ്ങൾ നടപ്പിലാക്കാറുണ്ട്.  പ്രകൃതിയെ സ്നേഹിക്കുവാനും സംരക്ഷിക്കുവാനുമുള്ള അദ്ധ്യാപനരീതിയിലൂടെ ഈ ജനത കൊച്ചുകുട്ടികൾക്ക് നൽകുന്ന സന്ദേശം ശ്ലാഘനീയമാണ്. ആഹാര സാധനങ്ങൾ പാഴാക്കുമ്പോൾഅനാവശ്യമായി മാലിന്യങ്ങൾ വലിച്ചെറിയുമ്പോൾപരിസരം വൃത്തികേടാക്കുമ്പോൾ ഈ കൊച്ചുകുട്ടികൾ കാണിക്കുന്ന വിയോജിപ്പ് ഈ അദ്ധ്യാപനരീതിയിലൂടെ അവർക്കു കിട്ടിയ കൈമുതലാണ്. 

ജീവിതത്തിലെ ആദ്യാക്ഷരങ്ങൾ പഠിക്കുന്നത് ഏഴാമത്തെ വയസിലാണെങ്കിലും മാലിന്യസംസ്കരണത്തിന്ടെയും പ്രകൃതിസ്നേഹത്തിന്ടെയും പാഠങ്ങൾ അവർ കരസ്ഥമാക്കുന്നു ഈ ചെറുപ്രായത്തിൽ. 


പരിസ്‌ഥിതി സംരക്ഷണത്തിൽ അധിഷ്ഠിതമായ വിദ്യാഭ്യാസം -ഒരു നല്ല നാളേക്കായ്

ലോകത്തിന്റെ ഏതു കോണിൽ ചേക്കേറി പാർത്താലും മലയാളിയുടെ സ്വകാര്യഅഹങ്കാരമാണ് പ്രകൃതി രമണീയമായ നമ്മുടെ കൊച്ചു കേരളം. മലയാളിയെ സംബന്ധിച്ചിടത്തോളം നമ്മുടെ നാടിനോളം സുന്ദരമായ  ഭൂപ്രദേശം വേറെ ഇല്ലാ എന്ന് തന്നെ പറയാം. പക്ഷെ അത് സംരക്ഷയ്ക്കുന്നതിലാണ് നാം പലപ്പോഴും പരാജയപ്പെടുന്നത്.നമുക്ക് ജീവവായു പ്രദാനം ചെയ്യുന്ന, നമ്മുടെ പ്രകൃതിയെ സ്നേഹിക്കുവാനും പരിപാലിക്കുവാനും നാം വേണ്ടത്ര ശ്രമിക്കാറില്ല. പലപ്പോഴും മാലിന്യസംസ്കരണത്തിന് അത് അർഹിക്കുന്ന പ്രാധാന്യം കൊടുക്കാറില്ല. നമ്മുടെ കുട്ടികൾക്ക് ചെറുപ്പം മുതലേ പ്രകൃതി സ്നേഹത്തിന്റെ ആദ്യ പാഠങ്ങൾ പകർന്നു നൽകിയാൽ ഒരു പക്ഷെ നാം ഇന്ന് നേരിടുന്ന മാലിന്യ പ്രശ്നങ്ങൾക്ക് ഒരു പരിധി വരെ പരിഹാരമാവില്ലേ?  

പരിസ്ഥിതി സംരക്ഷണവും മാലിന്യ സംസ്കരണവും   നമ്മുടെ ജീവിതചര്യയുമായിഗൗരവമായി ബന്ധിപ്പിക്കേണ്ട  ശീലങ്ങളാണ്മാനവരാശിയുടെ നിലനില്പിന് തന്നെ വെല്ലുവിളിയായിരിക്കുന്ന മാലിന്യ സംസ്കരണം എന്ന വിപത്തിന്‌ എതിരെയുള്ള ബോധവൽക്കരണം നമുക്കു നഴ്‌സറി സ്കൂളുകൾ മുതൽ ഊന്നൽ നൽകേണ്ടിയിരിക്കുന്നു. പ്രകൃതിയുമായി അടുത്തിണങ്ങാൻ പറ്റിയ  ചെറിയ യാത്രകൾ നടത്തിയും കളികളിലൂടെയും ചിത്രങ്ങൾ വരച്ചും നമുക്ക്  പ്രകൃതി സ്നേഹത്തിന്റെ ബാലപാഠങ്ങൾ ആ കുഞ്ഞുമനസുകളിൽ വളർത്തിയെടുക്കാം.  


വിദ്യാഭ്യാസമെന്നാൽ ഒരു വ്യക്തിയുടെ ശാരീരികവും മാനസികവും ബൗദ്ധികപരവുമായ വളർച്ചയാണ് ഉദ്ദേശിക്കുന്നത്. കണക്കിലും സയൻസിലും ശാസ്ത്രത്തിലും പ്രാവിണ്യം നേടിയതുകൊണ്ടു മാത്രം നാം വിദ്യാസമ്പന്നരാകുന്നില്ല. നമ്മുടെ വ്യക്തിജീവിതത്തിലും സമൂഹത്തിലും വിദ്യാഭ്യാസത്തിന്റെ പ്രതിഫലനങ്ങൾ ഉണ്ടാവണംസ്വന്തം വീട് വൃത്തിയായി സൂക്ഷിക്കുന്നതുപോലെ പൊതുസ്ഥലങ്ങളും സൂക്ഷിക്കുവാനുള്ള ആർജവം നാം നേടിയെടുക്കേണ്ടതാണ് .മറ്റുള്ളവരിലേക്ക് വിരൽ ചൂണ്ടാതെ ആദ്യം നമുക്ക് നമ്മിലേക്ക്‌ തന്നെ വിരൽ ചൂണ്ടാംസ്വന്തമായി മാറ്റങ്ങൾ വരുത്തുവാൻ ശ്രമിക്കാംഇന്ന് ലോകം നേരിടുന്ന ഏറ്റവും വലിയ പ്രശ്നമായ മാലിന്യ സംസ്കരണത്തെ  നേരിടാൻ നമുക്ക് ചെറിയ ചുവടുകൾ വച്ചു തുടങ്ങാം. മാലിന്യ സംസ്കരണത്തിന്ടെയും പ്രകൃതി സ്നേഹത്തിന്റെയും ആദ്യ പാഠങ്ങൾ ചെറുപ്രായത്തിൽ തന്നെ കുട്ടികൾ സ്വായത്തമാക്കട്ടെഅത് ഒരു പൗരന്റെ കടമയാണെന്ന് അവർ തിരിച്ചറിയട്ടെ!

‘ചെറുപ്പകാലങ്ങളിലുള്ള ശീലം മറക്കുമോ മാനുഷനുള്ള കാലം’ എന്ന വരികൾ സ്മരിച്ചുകൊണ്ട്  മാലിന്യ സംസ്കരണം എന്ന ശീലം നമ്മുടെ ജീവിതത്തിന്റെ ഒരു അവിഭാജ്യ ഘടകമായി മാറട്ടെ എന്ന് ആശംസിച്ചുകൊണ്ട് വളർന്നു വരുന്ന യുവതലമുറയെ നമുക്ക് പ്രബുദ്ധരാക്കാംപൊതുസ്ഥലങ്ങൾ വൃത്തിയായി സൂക്ഷിക്കാംനമ്മുടെ പ്രവർത്തികളിലൂടെ അവർക്കു മാർഗദർശികളാവാം! വഴികാട്ടിയാവാം !


 published in manoramaonline